Kerala
dog attack
Kerala

മദ്യ വില്‍പന പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചു വിട്ട് പ്രതി രക്ഷപ്പെട്ടു

Web Desk
|
1 March 2024 7:42 AM GMT

വില്‍പനക്ക് സൂക്ഷിച്ചിരുന്ന 52 കുപ്പി മദ്യവും മദ്യവില്‍പനക്ക് ഉപയോഗിച്ചിരുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറും പിടികൂടി

കൊടുങ്ങല്ലൂര്‍: ഒന്നാം തിയതിയിലും മറ്റു ഡ്രൈഡേ ദിവസങ്ങളിലും രഹസ്യമായി മദ്യം സൂക്ഷിച്ച് വെച്ച് അമിത വിലയ്ക്ക് അനധികൃത മദ്യ വില്പന നടത്തുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചു വിട്ട് പ്രതി ഓടി രക്ഷപ്പെട്ടത് . കൊടുങ്ങല്ലൂർ നാരായണാമംഗലം പാറക്കൽ വീട്ടിൽ 38 വയസ്സുള്ള നിധിനാണ് കുറ്റകൃത്യം ചെയ്തത്.

ഇയാളുടെ വീട്ടിൽ നിന്നും വില്‍പനക്ക് സൂക്ഷിച്ചിരുന്ന 52 കുപ്പി മദ്യവും, മദ്യവില്‍പനക്ക് ഉപയോഗിച്ചിരുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറും പിടികൂടി. എക്‌സൈസ് കൊടുങ്ങല്ലൂർ റേഞ്ച് ഇൻസ്‌പെക്ടർ എം. ഷാംനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്. നിധിനെതിരെ നിരന്തരം മദ്യവില്‍പന പരാതി ലഭിച്ചിരുന്നതായും ഇയാളെ മുൻപ് അമിതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും എക്‌സൈസ് പറഞ്ഞു. എക്‌സൈസ് സംഘത്തിൽ അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എ.വി.മോയിഷ്, പി.വി.ബെന്നി, പി.ആർ.സുനിൽകുമാർ, പ്രിവന്‍റീവ് ഓഫീസർമാരായ കെ.എസ്.മന്മഥൻ, അനീഷ് ഇ.പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.രാജേഷ്, എ.എസ്.രിഹാസ്, കെ.എം.സിജാദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഇ.ജി.സുമി എന്നിവരും ഉണ്ടായിരുന്നു.

Similar Posts