ഉപ്പളയിൽ എസ്.ഐയെയും പൊലീസുകാരെയും ആക്രമിച്ച കേസിൽ പ്രതികൾ കീഴടങ്ങി
|ഒളിവിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയടക്കം മൂന്നു പ്രതികളാണ് കീഴടങ്ങിയത്
കാസർകോട്: ഉപ്പള ഹിദായത്ത് നഗറിൽ എസ്.ഐയെയും പൊലീസുകാരെയും ആക്രമിച്ച കേസിൽ പ്രതികൾ കീഴടങ്ങി. ഒളിവിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയടക്കം മൂന്നു പ്രതികളാണ് കീഴടങ്ങിയത്. കാലിയ റഫീഖ് കൊലക്കേസ് പ്രതി ഉപ്പളയിലെ നൂറലി, അഫ്‌സൽ, സത്താർ എന്നിവരാണ് കീഴടങ്ങിയത്.
രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി കാല പട്രോംളിംഗ് നടത്തുകയായിരുന്ന എസ്.ഐ പി അനൂപ്, സിവിൽ പൊലീസ് ഓഫീസർ കിഷോർ എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഒളിവിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയടക്കം മൂന്നു പ്രതികളാണ് കീഴടങ്ങിയത്. ഇതിന് മുമ്പ് മുസ് ലിം ലീഗിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്മാൻ ഈ കേസിൽ അറസ്റ്റിലായിരുന്നു. അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടുണ്ട്.
കേസിൽ ഇനി ഒരു പ്രതി കൂടി അറസ്റ്റിലാകാനുണ്ട്. ഇയാൾ ഗൾഫിലേക്ക് കടന്നതായാണ് സൂചന. മുഴുവൻ പ്രതികളെയും എത്രയും പെട്ടെന്ന് പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയതിനെ തുടർന്നാണ് ഈ മുന്ന് പ്രതികളും സ്റ്റേഷനിൽ വന്ന് കീഴടങ്ങിയത്.