Kerala
Kerala
സ്മാർട്ട് സിറ്റി റോഡ്; സഞ്ചാര യോഗ്യമാക്കാനായി പ്രഖ്യാപിച്ച സമയപരിധി ഇന്ന് അവസാനിക്കും
|15 Jun 2024 1:57 PM GMT
പല റോഡുകളിലും കാൽനടയാത്ര പോലും അതീവ ദുഷ്കരമാണ്
തിരുവനന്തപുരം: തലസ്ഥാനത്ത് നിർമ്മാണത്തിലിരിക്കുന്ന പത്ത് സ്മാർട്ട് സിറ്റി റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ച സമയപരിധി ഇന്ന് അവസാനിക്കും. റോഡ് നിർമാണം പൂർത്തിയായിട്ടില്ലെന്ന് മാത്രമല്ല പല റോഡുകളിലും കാൽനടയാത്ര പോലും അതീവ ദുഷ്കരമാണ്.
റോഡുകൾക്ക് പുറമെ ഓട നിർമ്മാണം കൂടി ആയതോടെ പലർക്കും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഓവർ ബ്രിഡ്ജ്- ഉപ്ലാമൂട് റോഡ്, ജനറൽ ആശുപത്രി ജങ്ഷൻ - വഞ്ചിയൂർ റോഡിന്റെ ഒരു ഭാഗം, തൈക്കാട് ശാസ്താ ക്ഷേത്രം റോഡ്, ചാല കൊത്തുവാൽ സ്ട്രീറ്റ് റോഡ്, ബേക്കറി ഫോറസ്റ്റ് ഓഫീസ് റോഡ് എന്നിവടങ്ങളില്‍ കാല്‍നട പോലും അസാധ്യമാണ്. പണി പൂർത്തിയായി എന്ന് പറയുന്ന മറ്റ് റോഡുകളിലാകട്ടെ ആദ്യ ഘട്ട ടാറിങ് മാത്രമാണ് പൂർത്തിയായത്.