Kerala
ആറന്മുള വഴിപാട് വള്ള സദ്യക്ക് ആഗസ്റ്റ് നാലിന് തുടക്കമാവും
Kerala

ആറന്മുള വഴിപാട് വള്ള സദ്യക്ക് ആഗസ്റ്റ് നാലിന് തുടക്കമാവും

Web Desk
|
31 July 2022 2:12 AM GMT

ആഗസ്റ്റ് 4 മുതൽ ഒക്ടോബർ 9 വരെ നടക്കുന്ന വള്ള സദ്യക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡും ഇതിനോടകം വലിയ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്

പ്രശസ്തമായ ആറന്മുള വഴിപാട് വള്ള സദ്യക്ക് ആഗസ്റ്റ് നാലിന് തുടക്കമാവും. സദ്യക്കുള്ള ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലാണ് ള്ളിയോട സേവാ സംഘവും കരക്കാരും. ആഗസ്റ്റ് 4 മുതൽ ഒക്ടോബർ 9 വരെ നടക്കുന്ന വള്ള സദ്യക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡും ഇതിനോടകം വലിയ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. .കോവിഡ് നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കിയിട്ടില്ലാത്തതിൽ ഒരു ദിവസം 12 പള്ളിയോടങ്ങൾക്ക് മാത്രമായിരിക്കും ഇത്തവണ വള്ളസദ്യ അനുവദിക്കുക. മുൻകാലങ്ങളില് ദിവസേന 17 പള്ളിയോടങ്ങൾക്കായിരുന്നു വള്ളസദ്യ നൽകിയിരുന്നത്. അതേസമയം 360 ലേറെപ്പേരാണ് ഇതിനോടകം വഴിപാട് സദ്യക്കായി ബുക്ക് ചെയ്തിട്ടുള്ളത്.

ആറമുള ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാന ആചാരമാണ് വഴിപാട് വള്ള സദ്യയും അതിനോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളും. 64 ഇനം വിഭവങ്ങൾ വിളമ്പുന്ന സദ്യ തയ്യാറാക്കുന്നത് പള്ളിയോട സേവാ സംഘം നിർദേശിച്ചിട്ടുള്ള പാചകക്കാരാണ്. കർക്കിടം 15 മുതൽ കന്നി 15 വരെയുള്ള ദിവസങ്ങളിലാണ് സദ്യ നടക്കുന്നത്. 2018ലെ മഹാ പ്രളയം മുതൽ തുടർന്നുള്ള വർഷങ്ങളിൽ വലിയ നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ നടന്നിരുന്നത്. പ്രതിസന്ധികൾ മറികടക്കാനായതോടെയും ആറന്മുള വള്ളസദ്യയും ഉത്രട്ടാതി ജല മഹോത്സവും ഗംഭീരമാക്കാനകുമെന്ന പ്രതീക്ഷയിലാണ് ഭക്തജനങ്ങളും ദേവസ്വം ബോർഡും.


The Aranmula Nayapad Valla Sadya will begin on August 4

Similar Posts