Kerala
Kerala
വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഊർജിതമാക്കി അധികൃതർ
|29 Dec 2022 2:26 PM GMT
വാകേരി ഗാന്ധി നഗറിൽ വനത്തോടു ചേർന്ന റോഡിൽ രാവിലെ ആറുമണിക്കാണ് കടുവയെ അവശ നിലയിൽ കണ്ടത്
വയനാട് സുൽത്താൻ ബത്തേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കടുവയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ മയക്കുവെടി വെച്ച് പിടികൂടാനാകില്ലെന്ന് വനംവകുപ്പ് അറിയിച്ചു. പുലർച്ചെ അമ്പലവയലിൽ ഇറങ്ങിയ മറ്റൊരു കടുവ രണ്ട് ആടുകളെ കൊന്നിരുന്നു.
വാകേരി ഗാന്ധി നഗറിൽ വനത്തോടു ചേർന്ന റോഡിൽ രാവിലെ ആറുമണിക്കാണ് കടുവയെ അവശ നിലയിൽ കണ്ടത്. ആളുകളെ കണ്ടതോടെ കടുവ വനത്തിലേക്കു പോകാൻ ശ്രമിച്ചെങ്കിലും പിൻകാലിന് പരിക്കേറ്റതിനാൽ സംരക്ഷണ ഭിത്തി ചാടിക്കടക്കാനായില്ല. കടുവയെ കൂടുവച്ച് പിടികൂടാനും ശ്രമം നടക്കുന്നുണ്ട്. മാഞ്ഞൂപ്പറമ്പിൽ സാബുവിന്റെ രണ്ട് ആടുകളെയാണ് കടുവ കൊന്നത്. കൊച്ചംകോട് വാകയിൽ പ്രഭാകരന്റെ ആടിനെയും കടുവ ആക്രമിച്ചു.