കൊച്ചി കൊച്ചുകടവന്ത്രയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും
|കൊലപാതകം ചെയ്ത ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ നാരായണൻ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്
കൊച്ചി കൊച്ചുകടവന്ത്രയിൽ കൊല്ലപ്പെട്ട ജോയ മോളുടേയും മക്കൾ അശ്വന്ത്, ലക്ഷ്മികാന്ത് എന്നിവരുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ജോയ മോളുടെ നാടായ ആലപ്പുഴ പെരുമ്പളത്തെ വീട്ടിലാണ് മൃതദേഹം സംസ്കരിക്കുക. അതേ സമയം, കൊലപാതകം ചെയ്ത ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ നാരായണൻ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ഡിസ്ചാർജ് ആയാൽ മാത്രമേ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതുൾപ്പെടെയുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടക്കുകയൊള്ളൂ. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെയാണ് കൊലപാതക സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചനകൾ.
The bodies of Joya Mol and her sons Ashwanth and Laxmikant, who were killed in Kochi Kochukadavanthra, will be post-mortem today.