Kerala
![ആറാട്ടുപുഴയിൽ കാണാതായ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ തുടരുന്നു ആറാട്ടുപുഴയിൽ കാണാതായ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ തുടരുന്നു](https://www.mediaoneonline.com/h-upload/2021/11/04/1256712-trs.webp)
Kerala
ആറാട്ടുപുഴയിൽ കാണാതായ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ തുടരുന്നു
![](/images/authorplaceholder.jpg?type=1&v=2)
4 Nov 2021 1:34 PM GMT
ഫുട്ബോൾ കളിക്ക് ശേഷം കുട്ടികൾ കരിവന്നൂർ പുഴയിൽ കയ്യും മുഖവും കഴുകാൻ ഇറങ്ങിയതായിരുന്നു.
തൃശൂർ ആറാട്ടുപുഴയിൽ കാണാതായ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മറ്റു കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു. ആറാട്ടുപുഴ മന്ദാരക്കടവിലാണ് 14 വയസ്സുകാരായ ഗൗതം, ഷിജിൻ എന്നിവരാണ് ഒഴുക്കിൽ പെട്ടത്. ഗൗതം സാഗറിൻറെ മൃതദേഹം കണ്ടെത്തി. ഇരുവരും ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്.
ഉച്ചക്ക് ഒന്നരയോടെയാണ് കുട്ടികൾ ഒഴുക്കിൽ പെട്ടത്. ഫൂ്‌ട്ബോൾ കളിക്ക് ശേഷം കരിവന്നൂർ പുഴയിൽ കയ്യും മുഖവും കഴുകാൻ ഇറങ്ങിയതായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ മഴക്ക് ശേഷം ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നതിനാൽ കുട്ടികൾ ഒലിച്ചു പോകുകയായിരുന്നു.
എൻഡിആർഎഫിൻറേയും ഇരിങ്ങാലക്കുട ഫയർ ഫോഴ്‌സിൻറേയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് ഗൗതം സാഗറിൻറെ മൃതദേഹം കണ്ടെത്തിയത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കുളിക്കുന്നതിനും മറ്റുമായി പുഴയിൽ ഇറങ്ങരുതെന്ന് എൻഡ ആർ എഫ് പറഞ്ഞു.