പ്രദീപിന്‍റെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി; അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍
|സൂലൂർ വ്യോമതാവളത്തിൽ നിന്ന് റോഡ് മാർഗം വാളയാർ അതിർത്തിയിൽ എത്തിച്ച മൃതദേഹം മന്ത്രിമാർ ചേർന്നാണ് ഏറ്റുവാങ്ങിയത്
കുനൂര്‍ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. സൂലൂർ വ്യോമതാവളത്തിൽ നിന്ന് റോഡ് മാർഗം വാളയാർ അതിർത്തിയിൽ എത്തിച്ച മൃതദേഹം മന്ത്രിമാർ ചേർന്നാണ് ഏറ്റുവാങ്ങിയത്. വാളായാറിൽ നിന്ന് പ്രദീപിന്‍റെ മൃതദേഹവുമായുള്ള വിലാപയാത്ര ജന്മനാടായ തൃശൂരിലെ പൂത്തൂരിലെത്തി. മൃതദേഹം ആംബുലന്‍സില്‍ കൊണ്ടു വരികയായിരുന്നു.പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്കൂളിലാണ് മൃതദേഹം പൊതു ദർശനത്തിന് വച്ചിരിക്കുന്നത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പ്രദീപിന് ആദരാഞാജലികള്‍ അര്‍പ്പിക്കുകയാണ്.പൊതുദർശനത്തിന് ശേഷം പുത്തൂരിലെ പ്രദീപിന്റെ വസതിയിലേക്ക് ഭൗതികശരീരം കൊണ്ട് പോകും. ശേഷം ഔദ്യോഗിക ബഹുമതികളോടൈ മൃതദേഹം സംസ്‌കരിക്കും. പ്രദീപിന്റെ വീട്ടിലേക്കുള്ള വഴികളിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് തടിച്ചു കൂടിയിരിക്കുന്നത്.
തൃശൂർ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍റെ മകനായ പ്രദീപ് രണ്ട് ദിവസം മുമ്പ് കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചത്. ഭാര്യ ശ്രീലക്ഷ്മിക്കും അഞ്ചും രണ്ടും വയസ്സുള്ള മക്കൾക്കുമൊപ്പം കോയമ്പത്തൂർ സൈനിക ക്വാർട്ടേഴ്സിലായിരുന്നു താമസം. അച്ഛന്‍റെ ചികിത്സാ ആവശ്യത്തിനായി നാട്ടില്‍ എത്തിയ പ്രദീപ്, തിരികെ ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടമുണ്ടായത്. ഭൗതിക ശരീരം ഡൽഹിയിൽ എത്തിച്ച ശേഷമാണ് നാട്ടിലേക്ക് കൊണ്ടുവന്നത്.
പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയശേഷം 2002ലാണ് പ്രദീപ് വ്യോമസേനയിൽ ചേർന്നത്. വെപ്പൺ ഫിറ്റർ ആയാണ് നിയമിക്കപ്പെട്ടത്. പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഛത്തീസ്ഗഢിലെ മാവോവാദികൾക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേനാ മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. 2018ൽ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേനാ താവളത്തിൽനിന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യർഹസേവനം കാഴ്ചവെച്ചു. ഒട്ടേറെ ജീവനുകൾ രക്ഷിച്ച ആ ദൗത്യസംഘത്തെ രാഷ്ട്രപതിയും സംസ്ഥാന സര്‍ക്കാരും അഭിനന്ദിക്കുകയുണ്ടായി.
SUMMARY The body of Malayalee junior warrant officer A Pradeep, who died in a Coonoor helicopter crash, has been brought to his hometown. The body was brought to the Walayar border by road from the Sulur airbase and was received by the ministers. The mourning procession with Pradeep's body from Valayar reached Poothur in his hometown Thrissur. The body was being brought by ambulance