Kerala
soman death

സോമൻ

Kerala

ടാപ്പിങ് ജോലിക്ക് പോയയാളുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തി

Web Desk
|
1 Feb 2024 3:58 AM GMT

വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

തിരുവനന്തപുരം: വെള്ളനാട് കൂവകുടി ആറ്റിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. സരിതാ ഭവനിൽ സോമന്റെ (60) മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ പുലർച്ച 5 മണിയോടെ വീട്ടിൽ നിന്ന് ടാപ്പിങ് ജോലിക്കായി പോയതായിരുന്നു സോമൻ. രാവിലെ 8 മണിയോടെ മുത്തമകൾ പാൽ വാങ്ങാൻ കടയിൽ എത്തിയപ്പോഴാണ് കൂവകുടി പാലത്തിനരികിൽ സ്കൂട്ടർ കാണുന്നത്.

സ്കൂട്ടറിൻ്റെ താക്കോൽ, മരം വെട്ടാൻ ഉപയോഗിക്കുന്ന കത്തി, ഹെഡ് ലൈറ്റ് എന്നിവ സ്കൂട്ടറിൽ തന്നെ ഉണ്ടായിരുന്നു. ഇന്ധനം തീർന്നോ എന്നറിയാൻ പരിശോധിച്ചപ്പോൾ പെട്രോൾ ഉണ്ടായിരുന്നു. തുടർന്ന് പൊലീസിനെ അറിയിച്ചു.

ബുധനാഴ്ച ഫയർഫോഴ്സ് തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Related Tags :
Similar Posts