Kerala
The bone found yesterday in Shirur is not humans
Kerala

ഷിരൂരിൽ ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല; സ്ഥിരീകരണം ഫോറൻസിക് പരിശോധനയിൽ

Web Desk
|
23 Sep 2024 12:02 PM GMT

ഡ്രഡ്ജർ ഉപയോഗിച്ച് നടത്തുന്ന തിരച്ചിലിൽ ടാങ്കർ ലോറിയുടെ ടയർ കണ്ടെത്തി

അങ്കോല: ഷിരൂരിൽ ഇന്നലെ നടത്തിയ തിരച്ചിലിൽ ലഭിച്ച അസ്ഥി മനുഷ്യന്റേതല്ലെന്ന് കണ്ടെത്ത‌ൽ. ഫോറൻസിക് പരിശോധനയിലാണ് സ്ഥിരീകരണം. ഡ്രഡ്ജർ ഉപയോഗിച്ച് നടത്തുന്ന തിരച്ചിലിൽ ടാങ്കർ ലോറിയുടെ ടയർ കണ്ടെത്തി, ഇത് അർജുന്റെ ലോറിയുടേതല്ല. ലോറിയിൽ തടി കെട്ടാൻ ഉപയോഗിക്കുന്ന കയറും കണ്ടെത്തിയിരുന്നു.

നാവിക സേനയുടെ സോണാർ പരിശോധനയിൽ ശക്തമായ സിഗ്നൽ ലഭിച്ച ഭാഗത്താണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്. ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. റിട്ട. മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിലെത്തി. സിഗ്നൽ 4 കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുമെന്ന് ഇന്ദ്രബാൽ പറഞ്ഞു.

ലോറിയുടമ മനാഫ് അടക്കമുള്ളവരുടെ സംഘം ഡ്രഡ്ജറിലെത്തി ഇന്ന് കണ്ടെത്തിയ മുഴുവൻ വസ്തുക്കളും പരിശോധിക്കുകയാണ്. ടാങ്കർ ലോറിയുടെ നാല് ടയറുകളാണ് ഡ്രഡ്ജറിലുള്ളത്. നേരത്തെ അർജുനോടിച്ച ലോറിയുടേതെന്ന് കരുതുന്ന ക്രാഷ് ഗാർഡ് കണ്ടെത്തിയെന്നും ഇത് തന്റെ ലോറിയുടേതാണെന്നും ലോറിയുടമ മനാഫ് പറഞ്ഞിരുന്നു. എന്നാൽ ഡ്രഡ്ജറിലെ പരിശോധനയ്ക്ക് ശേഷം അത്തരമൊരു ക്രാഷ് ഗാർഡ് ലഭിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞു.

Similar Posts