നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം: കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി
|കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ അടക്കം കൂടുതല്‍ രാഷ്ട്രീയ കാര്യങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മന്ത്രിസഭ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മന്ത്രിസഭ ഉപസമിതി തയ്യാറാക്കിയ കരടാണ് അംഗീകരിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ അടക്കം കൂടുതല്‍ രാഷ്ട്രീയ കാര്യങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മന്ത്രിസഭ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
ഇതിന് ശേഷം നയപ്രഖ്യാപനപ്രസംഗം സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ച് കൊടുക്കും. തിങ്കളാഴ്ചയാണ് നിയമസഭസമ്മേളനം തുടങ്ങുന്നത്.
നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ച രണ്ട് ദിവസമാക്കി ചുരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 26ന് റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ക്ക് ജില്ലകളില്‍ ദേശീയപതാക ഉയര്‍ത്താന്‍ പോകേണ്ടതിനാല്‍ 25ന് ഒരു ദിവസം മാത്രമായി നിയമസഭ ചേരേണ്ട എന്നാണ് പൊതു അഭിപ്രായം. ഈ സാഹചര്യത്തില്‍ ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ കൂടുതല്‍ സമയം എടുത്ത് നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് ധാരണ. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.