ഇ.പി ജയരാജനെതിരായ കേസ്; മൊഴി നൽകാൻ ഹാജരാകില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ
|വലിയതുറ പൊലീസിനാണ് കോടതി നിർദേശം നൽകിയത്
കണ്ണൂർ: ഇ.പി ജയരാജനെതിരെയായ കേസിൽ മൊഴി നൽകാൻ ഹാജരാകില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസിനെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ വലിയതുറ സ്റ്റേഷൻ ഓഫീസർക്കാണ് രേഖാമൂലം മറുപടി നൽകിയത്. ജാമ്യ വ്യവസ്ഥ നിലനിൽക്കുന്നതിനാൽ തിരുവനന്തപുരത്ത് മൊഴി നൽകാൻ എത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഫർസിൻ മജീദും നവീൻ കുമാറും അറിയിച്ചിട്ടുണ്ട്.
ഇൻഡിഗോ വിമാനത്തിലെ സംഘർഷത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ ഗൺമാനെയും പേഴ്‌സണൽ സ്റ്റാഫിനെയും പ്രതിചേർക്കണം.
വലിയതുറ പൊലീസിനാണ് കോടതി നിർദേശം നൽകിയത്. പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് ഉത്തരവ്. വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇൻഡിഗോ എയർലെൻസ് ജയരാജന് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.