ഫാദർ യൂജിൻ പെരേരക്കെതിരായ കേസ്; പ്രതിഷേധ മാര്‍ച്ചുമായി കേരള ലത്തീൻ കാത്തലിക് അസോസിയേഷൻ
|മുതലപ്പുഴിയിൽ എത്തിയ മന്ത്രിമാരെ പിടിച്ചിറക്കാടാ എന്നാ ആക്രോശിച്ചു കൊണ്ട് ഫാ. യൂജിൻ പേരീരാ ക്രിസ്തീയ സഭ വിശ്വാസികളെ പ്രകോപിതരാക്കി കലാപത്തിന് ശ്രമിച്ചുവെന്നാണ് പൊലീസ് എഫ്ഐആർ
തിരുവനന്തപുരം: ഫാദർ യൂജിൻ പെരേരക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതിഷേധവുമായി കേരള ലത്തീൻ കാത്തലിക് അസോസിയേഷൻ രംഗത്തെത്തി. നാളെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. വൈകിട്ട് അഞ്ചുമണിക്കാണ് മാർച്ച് നടത്തുക. വൈദികർക്കും മത്സ്യത്തൊഴിലാളികൾക്കുമെതിരെ എടുത്ത കേസുകളും പിൻവലിക്കണമെന്നും ലത്തീൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്.
മുതലപ്പുഴിയിൽ എത്തിയ മന്ത്രിമാരെ പിടിച്ചിറക്കാടാ എന്നാ ആക്രോശിച്ചു കൊണ്ട് ഫാ. യൂജിൻ പേരീരാ ക്രിസ്തീയ സഭ വിശ്വാസികളെ പ്രകോപിതരാക്കി കലാപത്തിന് ശ്രമിച്ചുവെന്നാണ് പൊലീസ് എഫ്ഐആർ. എന്നാൽ മുതലപ്പൊഴിയിൽ ഒന്നും ചെയ്യാത്ത സർക്കാരും മന്ത്രിമാരുമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നാണ് യൂജിൻ പെരേരയുടെ മറുപടി.
സഭ ഇടഞ്ഞതോടെ ഫാ. യുജിൻ പേരേരയ്ക്കെതിരെ മന്ത്രിമാർ പരാതി നൽകിയിട്ടില്ലെന്ന വിശദീകരണവുമായി മന്ത്രി ആൻറണി രാജു രംഗത്തെത്തി. രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലോ അഞ്ചോ പേരാണ് പ്രതിഷേധ സ്വരത്തിൽ സംസാരിച്ചത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇവർ കോൺഗ്രുസുകാരാണെന്ന് മനസ്സിലായത് മന്ത്രി പറഞ്ഞു.