അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
|ഇന്നലെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചത്. നാളെയും അഞ്ച് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതിന് ശേഷം രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് കാലവർഷത്തിന്റെ ശക്തി കുറയും. പിന്നീട് രണ്ടാം തിയതി മുതൽ വീണ്ടും കലാവർഷം ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ മാസം എട്ടാം തിയതിയാണ് സംസ്ഥാനത്ത് കാലവർഷമെത്തിയത്. ഈ കാലയളവിൽ ഇന്നലെയാണ് സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത്. പല ജില്ലകളിലും 100 മില്ലിമീറ്ററിന് മുകളിൽ ഇന്നലെ മഴ ലഭിച്ചു. കാസർകോടാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 102 മില്ലിമീറ്റർ വരെ മലയോര മേഖലയിലെല്ലാം തന്നെ മഴ ലഭിച്ചു. ഇന്ന് പക്ഷേ ഉച്ചവരെ മഴ കുറയുന്ന സാഹചര്യമായിരുന്നു ഉണ്ടായത്.