Kerala
ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
Kerala

ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Web Desk
|
8 Aug 2022 2:32 PM GMT

കിഴക്കൻ ജർമനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും വിശേഷങ്ങൾ ലോകത്തെ അറിയിക്കാൻ പതിറ്റാണ്ടുകൾ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തിരുവനന്തപുരം: സാർവ്വദേശീയതലത്തിൽ പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകനും കമ്മ്യൂണിറ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനുമായ ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കിഴക്കൻ ജർമനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും വിശേഷങ്ങൾ ലോകത്തെ അറിയിക്കാൻ പതിറ്റാണ്ടുകൾ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇന്ന് വൈകീട്ടോടെയാണ് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായ ബെർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചത്. വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ആദ്യകാല പത്രപ്രവർത്തകനും ഇഎംഎസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു ബെർലിൻ. 1943 മെയ് 25ന് മുംബൈയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത നേതാവാണ് അദ്ദേഹം. സംസ്‌കാരം നാളെ വൈകീട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Similar Posts