Kerala
gyanvapi masjid imam
Kerala

ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമിച്ചതെന്ന വാദം തെളിയിക്കാനായിട്ടില്ല -ഗ്യാൻവാപി ഇമാം

Web Desk
|
14 Feb 2024 2:33 PM GMT

‘സമാധാനപരമല്ലാത്ത ഒരു മാർഗവും സ്വീകരിക്കരുതെന്ന് വാരണാസിയിലെ ജനങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുണ്ട്’

കോഴിക്കോട്: ക്ഷേത്രം പൊളിച്ചാണ് ഗ്യാൻവാപി മസ്ജിദ് നിർമിച്ചതെന്ന വാദം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഗ്യാൻവാപി ഇമാം അബ്ദുൽ ബാത്വിൻ നുഅമാനി. ഹിന്ദുത്വ വംശീയതക്കെതിരെ ജമാഅത്തെ ഇസ്‍ലാമി കോഴിക്കോട് സംഘടിപ്പിച്ച സാഹോദര്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരാധാനാലയ നിയമം കോടതി പാലിക്കുമെന്ന് കരുതി. പക്ഷെ ഞങ്ങൾ നിരാശരല്ല. നിയമപോരാട്ടത്തിൽ വിശ്വാസമുണ്ട്.

സമാധാനപരമല്ലാത്ത ഒരു മാർഗവും സ്വീകരിക്കരുതെന്ന് വാരണാസിയിലെ ജനങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഗ്യാൻവാപിയിലെ മസ്ജിദ് മുഗൾ ചക്രവർത്തി അക്ബറിനും മുമ്പ് നിർമിച്ചതാണ്. ഔറഗസേബിന്റെ കാലത്ത് മൂന്നാം ഘട്ട പുനരുദ്ധാരണം മാത്രമാണ് നടന്നത്.

നേരത്തെ മസ്ജിദിന്റെ ചില ഭാഗങ്ങളിൽ പൂജ നടന്നിരുന്നു എന്നതും തെറ്റാണ്. താൻ വാരണാസിയിൽ ജനിച്ചയാളാണ്. ഞാനോ അവിടെയുള്ള ആരെങ്കിലും അത്തരമൊരു കാര്യം കണ്ടിട്ടില്ലെന്നും അബ്ദുൽ ബാത്വിൻ നുഅമാനി വ്യക്തമാക്കി.

Related Tags :
Similar Posts