വിദ്യാര്‍ഥി പുകവലിച്ചത് പരാതിപ്പെട്ട സഹപാഠിക്ക് രക്ഷിതാവിന്റെ മർദനമെന്ന് പരാതി
|അധ്യാപികയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ രണ്ടാഴ്ചത്തക്ക് കുട്ടിയെ സസ്പെൻഡ് ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് സഹപാഠിയുടെ അമ്മ മർദിച്ചതെന്നാണ് പരാതി
കൊച്ചി: വിദ്യാർഥി പുകവലിച്ചത് പരാതിപ്പെട്ട സഹപാഠിക്ക് രക്ഷിതാവിന്റെ മർദനമെന്ന് പരാതി. എറണാകുളം പൊന്നുരുന്നി സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സഹപാഠിയുടെ അമ്മയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കുടുംബം നൽകിയ പരാതിയിൽ കടവന്ത്ര പൊലീസ് കേസെടുത്തു.
വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് സുഹൃത്തായ സഹപാഠി പുകവലിച്ചത്. ഇക്കാര്യം അധ്യാപികയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ രണ്ടാഴ്ചത്തക്ക് സഹപാഠിയെ സസ്പെൻഡ് ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് സഹപാഠിയുടെ അമ്മ മർദിച്ചതെന്നാണ് പൊന്നുരുന്നിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതി.
സ്കൂളിന്റെ മുന്നിൽ നിൽക്കുകയായിരുന്ന തന്നെ അസഭ്യം പറഞ്ഞതിനൊപ്പം തലയിൽ അടക്കം മർദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറയുന്നു. സഹപാഠിയുടെ അമ്മയ്ക്കെതിരെ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കുടുംബം നൽകിയ പരാതിയിൽ കടവന്ത്ര പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പോലീസ് അന്വേഷണം.