അച്ഛന്‍ മരിച്ചാല്‍ പേരക്കുട്ടിയെ സംരക്ഷിക്കാന്‍ മുത്തച്ഛന് ബാധ്യതയുണ്ടെന്ന് കോടതി
|മാവേലിക്കര കുടുംബകോടതിയുടെതാണ് വിധി
ആലുപ്പുഴ: പിതാവ് മരണപ്പെട്ട പ്രായപൂർത്തിയാകാത്ത പേരക്കുട്ടിയെ സംരക്ഷിക്കാൻ മുത്തച്ഛന് ബാധ്യതയുണ്ടെന്ന് കോടതി. മാവേലിക്കര കുടുംബകോടതിയുടെതാണ് വിധി. മുട്ടം സ്വദേശി ഹൈറുന്നിസയുടെ ഭർത്താവ് കായംകുളം സ്വദേശി മുജീബ് ആത്മഹത്യ ചെയ്തിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ പിതാവ് കുഞ്ഞുമോൻ മുജീബിൻറെ ഭാര്യയേയും കുഞ്ഞിനേയും വീട്ടിൽ നിന്നും ഇറക്കിവിട്ടു. തുടർന്ന് ഇയാൾക്കെതിരെ ഹൈറുന്നിസ പൊലീസിൽ പരാതി നൽകി.
തന്റെ കുഞ്ഞിന് ചെലവിനു കിട്ടണമെന്നും തന്റെ പിതാവിൽ നിന്നും കടമായി വാങ്ങിയ പണവും തന്റെ സ്വർണാഭരണങ്ങളും തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കേസ് നൽകിയത്. എന്നാൽ മകൻറെ കുട്ടിക്ക് ചെലവിനു നൽകാൻ തനിക്ക് ബാധ്യതയില്ലെന്നായിരുന്നു കുഞ്ഞുമോന്റെ നിലപാട്. ഇസ് ലാമിക നിയമം അനുസരിച്ച് പിതാവില്ലെങ്കിൽ പിതാവിൻറെ പിതാവിനാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കേണ്ട ബാധ്യത എന്ന് കോടതി നിരീക്ഷിച്ചു.