Kerala
Kerala
‘എഡിജിപിക്ക് വീഴ്ചയുണ്ടായി’; വിലയിരുത്തി സിപിഎം സംസ്ഥാന കമ്മിറ്റി
|4 Oct 2024 1:23 PM GMT
പിആർ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: എഡിജിപി ക്ക് വീഴ്ചയുണ്ടായെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന കമ്മിറ്റി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി വരും. ഡിജിപി റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശം ഉണ്ട്. ഇക്കാര്യത്തിൽ വിശദ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കും. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ സെക്രട്ടറി എം.വി ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പിആർ ഉണ്ടെന്ന ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന കമ്മിറ്റി മുമ്പാകെ നിഷേധിച്ചു. പിആർ ഇല്ലെന്ന് ഒറ്റ വാചകത്തിൽ മുഖ്യമന്ത്രി മറുപടി നൽകുകയായിരുന്നു.
അഭിമുഖത്തിനായി ദേവകുമാറിന്റെ മകൻ നിരന്തരം സമീപിക്കുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫ്രീലാൻസ് മാധ്യമപ്രവർത്തകനാണ് സുബ്രഹ്മണ്യൻ. പിആറിന് വേണ്ടി ആരെയും നിയോഗിക്കുകയോ ആർക്കും പണം കൊടുക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.