Kerala
The crashed helicopter at Kochi International Airport was shifted to the yard

The crashed helicopter at Kochi International Airport

Kerala

തകർന്ന ഹെലികോപ്റ്റർ യാർഡിലേക്ക് മാറ്റി; നെടുമ്പാശേരിയിൽ വിമാനസർവീസ് പുനരാരംഭിച്ചു

Web Desk
|
26 March 2023 9:56 AM GMT

തീരസംരക്ഷണ സേനയുടെ ഡപ്യൂട്ടി കമാൻഡൻറും മലയാളിയുമായ വിപിനാണ് ഹെലികോപ്റ്റർ പറത്തിയത്

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട ഹെലികോപ്ടർ യാർഡിലേക്ക് മാറ്റി. ക്രെയിൻ ഉപയോഗിച്ചാണ് ഹെലികോപ്റ്റർ ഭാഗങ്ങൾ നീക്കിയത്. ഹെലികോപ്റ്റർ സിയാലിന്റെ യാർഡിൽ നിന്ന് കോസ്റ്റുഗാർഡിന്റെ യാർഡിലേക്കും പിന്നീട്‌ മാറ്റി. ഹെലികോപ്റ്ററിന്റെ തകരാർ കോസ്റ്റ് ഗാർഡ് വിശദമായി പരിശോധിക്കും. ഇതോടെ വിമാനത്താവളത്തിലെ സർവീസുകൾ പുനരാരംഭിച്ചു. മൂന്നു മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് നടപടി. നേരത്തെ മസ്‌കത്തിൽനിന്നുള്ള ഒമാൻ എയർ തിരുവനന്തപുരത്താണ് ഇറക്കിയിരുന്നത്. ഈ വിമാനം ഉടൻ നെടുമ്പാശേരിയിൽ തിരിച്ചിറക്കും. രണ്ട് വിമാനങ്ങൾ പ്രശ്‌നം മൂലം വൈകിയതായി അധികൃതർ അറിയിച്ചു.

ഇന്ന് 12 മണിയോടുകൂടിയാണ് പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ റൺവേയിൽ അപകടത്തിൽപ്പെട്ടത്. റൺവേയുടെ വശങ്ങളിലുരസിയാണ് അപകടമുണ്ടായത്. പറന്നുയരുന്നതിനിടെയാണ് അപകടം. അപകടത്തെക്കുറിച്ച് കോസ്റ്റ്ഗാർഡ് അന്വേഷണം ആരംഭിച്ചു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്നുപേരിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന് കൈയ്ക്ക് പരിക്കേറ്റതായാണ് വിവരം. തീരസംരക്ഷണ സേനയുടെ ഡപ്യൂട്ടി കമാൻഡൻറും മലയാളിയുമായ വിപിനാണ് ഹെലികോപ്റ്റർ പറത്തിയത്. കമാൻഡൻറ് സി.ഇ.ഒ കുനാൽ, ടെക്‌നിക്കൽ സ്റ്റാഫ് സുനിൽ ലോട്‌ല എന്നിവരാണ് ഹെലികോപ്റ്റിൽ ഉണ്ടായിരുന്നത്. ഇവരിൽ സുനിൽ ലോട്ലക്കാണ് പരിക്കേറ്റത്.

The crashed helicopter at Kochi International Airport was shifted to the yard

Similar Posts