ദിലീപിന്‍റെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച്
|ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹരജികൾ നാളെ ഹൈക്കോടതി പരിഗണിക്കും
വധശ്രമ ഗൂഡാലോചന കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.
ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ആറ് മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം മൊബൈൽഫോണുകൾ ഇന്നലെ രാത്രി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ എത്തിക്കുകയും ചെയ്തു. ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. കോടതി നേരിട്ട് സൈബർ ഫോറൻസിക് ലാബിലേക്കയക്കണം. ഈ ആവശ്യം ഉന്നയിച്ച് അന്വേഷണ സംഘത്തലവനായ എസ്.പി മോഹനചന്ദ്രൻ ആലുവ കോടതിയിലെത്തി അപേക്ഷ നൽകി.
വധഗൂഡാലോചന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹരജികൾ നാളെ ഹൈക്കോടതി പരിഗണിക്കും.