Kerala
expat life

പ്രതീകാത്മക ചിത്രം

Kerala

ഭാര്യയും കുട്ടിയുമായി നടക്കാനിറങ്ങിയതായിരുന്നു അദ്ദേഹം, പെട്ടെന്ന് പാലത്തിനു മുകളില്‍ നിന്നും താഴേക്ക് ചാടി; നൊമ്പരമായി കുറിപ്പ്

Web Desk
|
19 Jun 2023 6:42 AM GMT

ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ടുപോകും എന്ന വ്യാകുലത വല്ലതെ ഇദ്ദേഹത്തെ അലട്ടിയിരുന്നു

ജീവിതം അങ്ങേയറ്റം ബുദ്ധിമുട്ടിലാകുമ്പോഴാണ് പലരും സ്വന്തം നാടു വിട്ട് ഗള്‍ഫിലേക്കും മറ്റും ചേക്കേറുന്നത്. മണലാരണ്യത്തില്‍ കഷ്ടപ്പെടാനായിരിക്കും ഭൂരിഭാഗം പേരുടെയും വിധി. അത്തരത്തില്‍ ജീവിതം പച്ചപിടിക്കാതെ ഒടുവില്‍ മരണത്തില്‍ അഭയം തേടേണ്ടി വന്ന പ്രവാസിയുടെ കഥ പങ്കുവച്ചിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി. ഭാര്യയുടെയും ചെറിയ കുട്ടിയുടെയും കണ്‍മുന്നില്‍ വച്ചാണ് ഇയാള്‍ ജീവനൊടുക്കിയതെന്നും കുറിപ്പില്‍ പറയുന്നു.

അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്

കഴിഞ്ഞ ദിവസം മരണപ്പെട്ടവരിലെ ഒരു പ്രവാസിയുടെ വിഷയം അറിഞ്ഞപ്പോൾ വല്ലാത്ത തോന്നി. ഭാര്യയും ചെറിയ കുട്ടിയുമായി നടക്കാൻ ഇറങ്ങിയതായിരുന്നു ഇദ്ദേഹം. ജോലി നഷ്ടപ്പെട്ടതിൽ വലിയ നൊമ്പരത്തിലായിരുന്ന പാവം പ്രവാസി. ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ടുപോകും എന്ന വ്യാകുലത വല്ലതെ ഇദ്ദേഹത്തെ അലട്ടിയിരുന്നു. കുടുംബത്തെയും കുട്ടിയേയും നോക്കണമെന്ന് ഇടയ്ക്കിടെ ഇദ്ദേഹം ഭാര്യയോട് ഉപദേശിച്ചുകൊണ്ടിരുന്നു. നടത്തവും സംസാരവും ഇങ്ങിനെ ഒരു പാലത്തിന് മുകളിലൂടെ മുന്നോട്ട് പോകവേ പെട്ടന്ന് ..ഇദ്ദേഹം ഇവരുടെ മുന്നിൽ വെച്ച് താഴേക്ക് ചാടി. ആ ചാട്ടം ഇദ്ദേഹത്തിന്‍റെ ജീവനെടുത്തു. ജീവിത പ്രതിസന്ധികളിൽ നിന്നുള്ള മോചനം തേടി ഇദ്ദേഹം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. തന്‍റെ പ്രിയ പ്പെട്ടവരുടെ മുന്നിൽ വെച്ച് തന്നെ ഇദ്ദേഹം യാത്രയായി.

അത്രമേൽ സഹിക്കാൻ കഴിയാഞ്ഞിട്ട് ആയിരിക്കാം ഒരു പക്ഷെ ഇദ്ദേഹം ഈ വഴി തിരഞ്ഞെടുത്തത്. തന്‍റെ പ്രിയപ്പെട്ടവർ അനാഥരായിപ്പോകാൻ ഇത് കാരണമായി. സംഭവം നേരിട്ട് കാണേണ്ടിവന്ന ഇദ്ദേഹത്തിന്റെ പ്രിയതമയുടെ ദുഃഖം കണ്ടു നിൽക്കാൻ പോലും കഴിയുന്നില്ല. ഓരോ ദിവസവും വിത്യസ്ത രീതികളിലാണ് മരണങ്ങൾ നമുക്ക് മുന്നിലൂടെ കടന്നു പോകുന്നത്. നമ്മിൽ നിന്നും വിട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ......

Related Tags :
Similar Posts