Kerala
2022ലെ ഹജ്ജ് അപേക്ഷക്കുള്ള തിയതി നീട്ടി
Kerala

2022ലെ ഹജ്ജ് അപേക്ഷക്കുള്ള തിയതി നീട്ടി

ijas
|
30 Jan 2022 3:50 PM GMT

പൂ​ർ​ണ​മാ​യി ഓ​ൺ​ലൈ​ൻ മു​ഖേ​ന​യാ​ണ് ഹജ്ജ്​ ​അ​പേ​ക്ഷ നല്‍കേണ്ടത്

2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി. ഫെബ്രുവരി 15 വരെയാണ് ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി കേന്ദ്ര ഹജ്ജ് കമ്മിറ്റി ദീര്‍ഘിപ്പിച്ചത്. നേരത്തെ ഇത് ജനുവരി 31 വരെയായിരുന്നു. ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഓ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയെ അറിയിച്ചതിന് പിന്നാലെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നീട്ടിയത്.

ഇത്തവണ നേരത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച പ്രായപരിധി ഒഴിവാക്കി അപേക്ഷ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നു. 65 വ​യ​സ്സാ​യി​രു​ന്നു നേ​ര​ത്തേ നി​ശ്ച​യി​ച്ച പ്രാ​യ​പ​രി​ധി. ഇത് ഒ​ഴി​വാ​ക്കി​യ​തോടെ 70 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് നേ​ര​ത്തേ​യു​ള്ള രീ​തി​യി​ൽ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

പൂ​ർ​ണ​മാ​യി ഓ​ൺ​ലൈ​ൻ മു​ഖേ​ന​യാ​ണ് ഹജ്ജ്​ ​അ​പേ​ക്ഷ നല്‍കേണ്ടത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രു​ടെ യാ​ത്ര കൊ​ച്ചി വ​ഴി​യായിരിക്കും. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ 2020ലും 2021​ലും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് ഹജ്ജിന്​ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നി​ല്ല.

www.hajcommittee.gov.in, www.keralahajcommittee.org വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന​യും ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ HCOI എ​ന്ന മൊ​ബൈ​ൽ ആ​പ്​ മു​ഖേ​ന​യും അ​പേ​ക്ഷി​ക്കാം.

Related Tags :
Similar Posts