Kerala
Amal Jyothi College, Kanjirappally, shradha satheesh
Kerala

ശ്രദ്ധയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്, സമരം താത്കാലികമായി അവസാനിപ്പിച്ച് വിദ്യാർഥികൾ

Web Desk
|
7 Jun 2023 7:59 AM GMT

സമരം ചെയ്ത് വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് മന്ത്രിമാർ ഉറപ്പ് നൽകി

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥി ശ്രദ്ധ സതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വി.എൻ വാസവനും വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചില്ലെന്നും ചർച്ചയിൽ പൂർണ തൃപ്തിയില്ലെന്നും സമരം താത്കാലികമായി നിർത്തുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു.

അതേസമയം ശ്രദ്ധയുടെ മരണത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കോളജിന് മുൻപിൽ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് ആക്ഷൻ കൗൺസിലിന്‍റെ തീരുമാനം. അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകും. പരീക്ഷയിൽ തോറ്റതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ പ്രസ്താവന സ്ഥാപനത്തെ സംരക്ഷിക്കാനാണെന്നും ആക്ഷൻ കൗൺസിൽ അംഗങ്ങൾ മീഡിയവണിനോട് പറഞ്ഞു.

Similar Posts