Kerala
സഭാ തർക്കത്തിൽ ആർച്ച്  ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ അധിക്ഷേപിച്ച് വിമത വിഭാഗം
Kerala

സഭാ തർക്കത്തിൽ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ അധിക്ഷേപിച്ച് വിമത വിഭാഗം

Web Desk
|
13 Aug 2022 7:32 AM GMT

ബിഷപ്പ് കരിയലിനെ മാറ്റിയതിനെ ചോദ്യം ചെയ്താണ് വിമതർ ബിഷപ്പിനെ തടഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കൊച്ചി: സീറോ മലബാർ സഭാ തർക്കത്തിൽ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെതിരെ അധിക്ഷേപവുമായി വിമത വിഭാഗം. ബിഷപ്പ് കരിയലിനെ മാറ്റിയതിനെ ചോദ്യം ചെയ്താണ് വിമതർ ബിഷപ്പിനെ തടഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആൻഡ്രൂസ് താഴത്തിന്റെ കാലു തല്ലിയൊടിക്കുമെന്നായിരുന്നു വിമത വിഭാഗത്തിൻറെ ഭീഷണി. ബിഷപ്പ് ഗുണ്ടാ നേതാവാണെന്നും വിമതർ അധിക്ഷേപിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം, തുടർന്ന് വന്ന കുർബാന പരിഷ്‌കരണം, തർക്കങ്ങൾ എന്നിവയ്‌ക്കൊക്കെ തുടർച്ചയായാണ് വിമത വിഭാഗത്തെ പിന്തുണച്ചെന്ന കാരണം പറഞ്ഞ് ബിഷപ്പ് ആൻറണി കരിയിലിനെ മാറ്റിയത്. സിനഡിന്റെ ആവശ്യപ്രകാരം വത്തിക്കാൻ നേരിട്ട് ഇടപെട്ടായിരുന്നു നടപടി. അതിനു ശേഷമാണ് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായി തൃശ്ശൂർ ആർച്ച് ബിഷപ് ആയിരുന്ന മാർ ആൻഡ്രൂസ് താഴത്തിനെ എറണാകുളം അതിരൂപതയുടെ ചുമതലയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹം ചുമതലയേറ്റതിന് പിന്നാലെ അവിടെ അതിരൂപതയിലെ ഭരണസമിതി ആയ കൂരിയ പിരിച്ചുവിട്ടിരുന്നു. അതിലെ അംഗങ്ങൾ വിമതവൈദികർക്കൊപ്പം നിൽക്കുന്നു എന്ന ആക്ഷേപം ഉയർത്തിയായിരുന്നു നടപടി. ഇതിനു പിന്നാലെയാണ് വിശ്വാസികളുടെ ഒരു സംഘം മാർ ആൻഡ്രൂസ് താഴത്തിനെ തടഞ്ഞുവച്ച് അധിക്ഷേപിച്ചത്.

Similar Posts