Kerala
Kerala University Syndicate Election: 3 seats for LDF, latest news malayalam കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്: 3 സീറ്റുകൾ എൽ.ഡി.എഫിന്
Kerala

കേരള സർവകലാശാലയ്ക്ക് കീഴിലുള്ള വിദൂര പഠന കേന്ദ്രം പ്രവർത്തനം അവസാനിപ്പിക്കുന്നു

Web Desk
|
19 Jun 2024 1:02 AM GMT

അടുത്ത അക്കാദമിക വർഷം മുതൽ യുജിസി അനുമതിയോടെ ഓൺലൈൻ കോഴ്സുകൾ ആരംഭിച്ചേക്കും

തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള വിദൂര പഠന കേന്ദ്രം പൂർണ്ണമായും പ്രവർത്തനം അവസാനിപ്പിക്കുന്നു. സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനെ ഓൺലൈൻ കോഴ്സുകൾ പഠിപ്പിക്കുന്നതിനുള്ള സംവിധാനമാക്കി മാറ്റാനാണ് തീരുമാനം. അടുത്ത അക്കാദമിക വർഷം മുതൽ യുജിസി അനുമതിയോടെ ഓൺലൈൻ കോഴ്സുകൾ ആരംഭിച്ചേക്കും.

സംസ്ഥാനത്തെ വിദൂര വിദ്യാഭ്യാസം ഏകീകരിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സ്ഥാപിച്ചത്. ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് പ്രകാരം മറ്റ് സർവ്വകലാശാലകൾ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ പാടില്ല എന്ന് വ്യവസ്ഥയും ചെയ്തു. ഇതുമൂലമാണ് വിദൂരപഠന കേന്ദ്രത്തിൻ്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാൻ കേരള സർവകലാശാല തീരുമാനിച്ചത്. നിലവിലുള്ള ഡിസ്റ്റൻസ് എഡ്യൂക്കേഷൻ സംവിധാനം പൊളിച്ചു പണിത് സ്കൂൾ ഓഫ് ഓൺലൈൻ എഡ്യൂക്കേഷൻ ആക്കി മാറ്റാനാണ് തീരുമാനം. ശേഷം യുജിസി അംഗീകരിച്ച ഓൺലൈൻ കോഴ്സുകൾ ഇതിന് കീഴിൽ ആരംഭിക്കും. ആദ്യഘട്ടം യുജിസിയുടെ അനുമതി തേടുക എന്നതാണ്. ശേഷം ലഭ്യമാകുന്ന കോഴ്സുകൾ ക്രോഡീകരിക്കും. സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ഡയറക്ടർക്ക് തന്നെയാണ് പുതിയ സംവിധാനത്തിന്‍റെയും ചുമതല.

പ്രാരംഭ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സിൻഡിക്കേറ്റ് ഒരു സമിതിയെ ഉടൻ നിശ്ചയിക്കും. അക്കാദമിക വിദഗ്ധരെയും സർവകലാശാലയിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാകും സമിതി രൂപീകരിക്കുക. 10 ലക്ഷം രൂപയാണ് സംവിധാനത്തിനുവേണ്ടി ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്.



Similar Posts