നവകേരള സദസ്സിന് സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന ഉത്തരവിൽ ദേദഗതി വരുത്തി വിദ്യാഭ്യാസ വകുപ്പ്
|പ്രവൃത്തി സമയത്തെ ബാധിക്കാത്ത വിധം ക്രമീകരിക്കണമെന്നാണ് പുതുക്കിയ നിർദ്ദേശം
തിരുവനന്തപുരം: നവകേരള സദസ്സിന് സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന നിർദ്ദേശിച്ചുള്ള ഉത്തരവിൽ ദേദഗതി വരുത്തി വിദ്യാഭ്യാസ വകുപ്പ്. പ്രവൃത്തി സമയത്തെ ബാധിക്കാത്ത വിധം ക്രമീകരിക്കണമെന്നാണ് പുതുക്കിയ നിർദ്ദേശം. എല്ലാ ഡി.ഡി.ഇമാർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ കത്ത് നൽകി.
സംഘടക സമിതി ആവശ്യപ്പെട്ടാൽ നവകേരള സദസ്സുകൾക്ക് വേണ്ടി സ്‌കൂൾ ബസുകൾ വിട്ടുകൊടുക്കണമെന്നാണ് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്. പ്രധാനധ്യാപകർക്ക് നിർദേശം നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് ഉത്തരവിറക്കിയത്. നിർദ്ദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പൊതു വിദ്യാഭ്യാസ ഡയറക്ടറെ ഉപരോധിച്ചു.
ഇതിനിടെ കാസർകോട് ജില്ലയിലെ നവകേരള സദസിന് സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി അധ്യാപകരും പങ്കെടുക്കണമെന്ന് നിർദേശിച് കണ്ണൂർ ആർ.ഡി.ഡി ഉത്തരവിറക്കി. നിർദേശങ്ങൾക്കെതിരെ പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി. അതേസമയം നവകേരള സദസ്സിൽ പങ്കെടുക്കാത്ത സർക്കാർ ജീവിനക്കാർക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് കാസർകോട് ജില്ലാകളക്ടർ കെ ഇമ്പശേഖർ മീഡിയ വണിനോട് പറഞ്ഞു.