Kerala
ഒമിക്രോൺ വ്യാപനം; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
Kerala

ഒമിക്രോൺ വ്യാപനം; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

Web Desk
|
18 Dec 2021 2:33 AM GMT

അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് നടപടി

രാജ്യത്തെ ഒമിക്രോൺ വ്യാപനം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് നടപടി. രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 100 കടന്നിരിക്കുകയാണ്. ഇതുവരെ 101 പേർക്ക് രോഗം ബാധിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. 11 സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്രയും കേസുകളെന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അനാവശ്യമായ യാത്രകൾ ഒഴിവാക്കേണ്ട സമയമാണ്. കൂട്ടംകൂടുന്നതും പരമാവധി ഒഴിവാക്കണം. ചെറിയ തോതിൽ ആഘോഷങ്ങൾ നടത്താൻ ശ്രദ്ധിക്കണമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 20 ദിവസമായി പ്രതിദിനം ശരാശരി പതിനായിരത്തിൽ താഴെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. പോസിറ്റിവിറ്റി നിരക്ക് 0.65 ശതമാനമാണ്.

The Election Commission has sought a report from the Ministry of Health on the spread of Omicron in the country.

Similar Posts