Kerala
The Excise Department has undertaken the State Governments Garbage-Free New Kerala Campaign
Kerala

സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം ക്യാമ്പെയ്ന്‍ ഏറ്റെടുത്ത് എക്സൈസ് വകുപ്പ്

Web Desk
|
14 May 2023 1:32 AM GMT

പൊതുയിടങ്ങൾ ശുചിയാക്കാനുള്ള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫിന്റെ പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകരേളം ക്യാമ്പെയ്ൻ ഏറ്റെടുത്ത് എക്‌സൈസ് വകുപ്പ്. പൊതുയിടങ്ങൾ ശുചിയാക്കാനുള്ള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫിന്റെ പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പാളയം മുതൽ മ്യൂസിയം ജങ്ഷൻ വരെയുള്ള സ്ഥലത്തിന് വിമുക്തി തെരുവ് എന്ന് നാമകരണം ചെയ്തുകൊണ്ട് ശുചീകരണവും സൌന്ദര്യവത്കരണവും നടന്നു.

ലഹരിക്കെതിരെയുള്ള പോരാട്ടത്തിനൊപ്പം മാലിന്യത്തിനെതിരെയും പോരാടമെന്ന സന്ദേശം നൽകിയാണ് സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായത്. എല്ലാ ജില്ലകളിലെയും പൊതുയിടങ്ങൾ ഇതിന്റെ ഭാഗമായി എക്‌സൈസ് ശുചിയാക്കുകയും സൌന്ദര്യവൽക്കരിക്കുകയും ചെയ്തു.

തിരുവനന്തപുരം പാളയം മുതൽ മ്യൂസിയം ജങ്ഷൻ വരെയുള്ള റോഡ് വിമുക്തിതെരുവ് എന്ന് നാമകരണം ചെയ്തു. വഴിയിലുടനീളം മാലിന്യം നിക്ഷേപിക്കാനുള്ള സംവിധാനവും ഒരുക്കി. അലാങ്കര ചെടികളും വഴിയരികിൽ വച്ചുപിടിപ്പിച്ചു. മാതൃകപരമായ പ്രവർത്തിയാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ കോർപറേഷനിലെ ശുചീകരണ തൊഴിലാളികളെ സല്യൂട്ട് ദ സൈലന്റ് വർക്കേഴ്‌സ് എന്ന ബാനറിൽ ആദരിച്ചു. വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് ചടങ്ങിൽ പങ്കെടുത്തു.


Similar Posts