ഷാരോണിന്‍റെ കൊലപാതകത്തിനു പിന്നില്‍ ഗ്രീഷ്മ ഒറ്റയ്ക്കാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കുടുംബം
|അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ പൊലീസിന് വീഴ്ച ഉണ്ടായി
തിരുവനന്തപുരം: അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് പറയുമ്പോഴും പൊലീസിന്‍റെ പല വാദങ്ങളും തള്ളി ഷാരോണിന്‍റെ കുടുംബം . അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ പൊലീസിന് വീഴ്ച ഉണ്ടായി. ഗ്രീഷ്മ ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്നും കുടുംബം പറയുന്നു.
ഒരു അസ്വാഭാവിക മരണം മാത്രമായി ഒതുങ്ങിപ്പോകേണ്ടിയിരുന്ന സംഭവത്തിന് പിന്നിലെ ചുരുളഴിച്ചത് ഈ കുടുംബത്തിന്‍റെ നിശ്ചയദാർഢ്യമാണ്. ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കുറ്റം സമ്മതിച്ചുവെങ്കിലും പാറശ്ശാല പൊലീസിന് വീഴ്ച ഉണ്ടായി എന്ന വാദത്തിൽ കുടുംബം ഉറച്ചുനിൽക്കുന്നു. മജിസ്ട്രേറ്റിന് മൊഴി നൽകിയ സമയത്ത് ഗ്രീഷ്മയെ ചോദ്യം ചെയ്തിരുന്നുവെങ്കിൽ ഷാരോണിനെ രക്ഷപ്പെടുത്താനാകുമായിരുന്നെന്ന് ഇവർ വിശ്വസിക്കുന്നു.
കൊലപാതകത്തിന് പിന്നിൽ ഗ്രീഷ്മയുടെ കുടുംബത്തിന് പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഗ്രീഷ്മ പൊലീസിന് നൽകിയ മൊഴികളിൽ പലതും കള്ളമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള ആവശ്യം ഇവർ ഉന്നയിക്കുന്നുണ്ട്.