Kerala
![വിമാനം വൈകുന്നു; കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം വിമാനം വൈകുന്നു; കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം](https://www.mediaoneonline.com/h-upload/2024/09/08/1441604-untitled-1.webp)
Kerala
വിമാനം വൈകുന്നു; കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
![](/images/authorplaceholder.jpg?type=1&v=2)
8 Sep 2024 3:36 PM GMT
വിമാനം പുറപ്പെടുന്നത് അനിശ്ചിതമായി നീണ്ടിട്ടും വെള്ളവും ഭക്ഷണവും നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു
കോഴിക്കോട്: വിമാനം പുറപ്പെടുന്നത് വൈകുന്നതിൽ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. പുലർച്ചെ 4.50 ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റിൻ്റെ കരിപ്പൂർ - ജിദ്ദ വിമാനം ഇതുവരേയും പുറപ്പെട്ടിട്ടില്ല. വിമാനത്തിലെ യാത്രക്കാരിൽ നൂറിലേറെ പേർ ഉംറ തീർഥാടകരാണ്. ആകെ 189 യാത്രക്കാരാണ് വിമാനത്തിൽ പോകാനുള്ളത്.
വിമാനം പുറപ്പെടുന്നത് അനിശ്ചിതമായി നീണ്ടിട്ടും വെള്ളവും ഭക്ഷണവും നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.