Kerala
Kerala
ബജറ്റിൽ സിവിൽ സപ്ലൈസിനെ അവഗണിച്ചതിൽ ഭക്ഷ്യവകുപ്പിന് കടുത്ത അതൃപ്തി
|5 Feb 2024 1:51 PM GMT
പ്രതിസന്ധി പരിഹരിക്കാൻ കുറഞ്ഞത് 500 കോടിയെങ്കിലും സപ്ലൈക്കോയ്ക്ക് വേണമെന്നും ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ബജറ്റിൽ സിവിൽ സപ്ലൈസിനെ അവഗണിച്ചതിൽ ഭക്ഷ്യവകുപ്പിന് കടുത്ത അതൃപ്തി. സപ്ലൈകോയിൽ കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ ബജറ്റിൽ തുക വകയിരുത്താത്തതാണ് അതൃപ്തിക്ക് കാരണം.
സി.പി.ഐ മന്ത്രിമാർക്കും മുന്നണിക്കും ഇക്കാര്യത്തിൽ എതിർപ്പുണ്ട്. അതൃപ്തി ധനമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ കുറഞ്ഞത് 500 കോടിയെങ്കിലും സപ്ലൈക്കോയ്ക്ക് വേണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.
സപ്ലൈകോയിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിലും അവശ്യസാധനങ്ങളുടെ ലഭ്യതയിലും വലിയ പ്രതിസന്ധിയാണ് സിവിൽ സപ്ലൈസ് നേരിടുന്നത്.