'റേഷനരിയിൽ പകുതി പച്ചരി വേണം'; ഭക്ഷ്യ വകുപ്പ് മന്ത്രി കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
|ഏപ്രിൽ പതിനഞ്ച് വരെ മണ്ണണ്ണ പഴയനിരക്കിൽ വാങ്ങാം
ഈ മാസം പതിനഞ്ച് വരെ മണ്ണണ്ണ പഴയനിരക്കിൽ തന്നെ വാങ്ങാം. അന്ത്യോദയ അന്ന യോചന കാർഡ് ഉകൾക്കാണ് ഇളവ് നൽകിയിത്. ഇതുസംബന്ധിച്ച് കേന്ദ്ര ഭക്ഷ്യ വകുപ്പ് സഹ മന്ത്രിമാരായ സ്വാധ്വി നിരഞ്ജൻ ജോതി, അശ്വിനി കുമാർ ചൗബെ എന്നിവരുമായി ജി.ആർ അനിൽ കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ ക്വാട്ട ഘട്ടം ഘട്ടമായി കേന്ദ്രസർക്കാർ വെട്ടികുറച്ചിരുന്നു. മണ്ണെണ്ണ വില വർധിപ്പിച്ച നടപടി പുനഃപരിശോധിക്കണം എന്നും സംസ്ഥാനം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.
കൂടാതെ എഫ്‌സി ഗോഡൗണുകളിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന അരിയിൽ 50% പച്ചരി വേണം എന്ന സംസ്ഥാനത്തിന്റെ ആവശ്യം മന്ത്രി മുന്നോട്ട് വെച്ചു. ബാക്കി 50% ജയ, സുരേഖ എന്നീ അരികളാണ് കേരളത്തിന് ആവശ്യം എന്നതും മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ എഫ്‌സി അധികൃതരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകി.
ഭക്ഷ്യ ധാന്യം ഗോഡൗണുകൾ നിർമിക്കാൻ ഘട്ടം ഘട്ടമായി കേന്ദ്ര സർക്കാർ സഹായം നൽകും. ആദ്യ ഘട്ടത്തിൽ 20 ഗോഡൗണുകൾ നിർമിക്കാൻ പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഭക്ഷ്യ സബ്‌സിഡി കുടിശ്ശിക ഉടൻ നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
14481 മത്സ്യബന്ധന യാനങ്ങളിൽ മണ്ണെണ്ണ പെർമിറ്റ് നൽകേണ്ട സാഹചര്യം ഉണ്ട്. 8398 കിലോ ലിറ്റർ മണ്ണെണ്ണ 20 ദിവസം ഇവർക്ക് ജോലി ചെയ്യാൻ ആവശ്യമായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ 111312 കിലോ ലിറ്റർ മണ്ണെണ്ണ പ്രതി വർഷം മൽസ്യ ബന്ധന മേഖലയ്ക്ക് നൽകണം എന്ന ആവശ്യം സംസ്ഥാനം മുന്നോട്ട് വെച്ചു. അതുകൊണ്ട് തന്നെ 5 ലക്ഷം കാർഡ് ഉടമകൾക്ക് 53 രൂപ നിരക്കിൽ മണ്ണെണ്ണ വാങ്ങാം. ഇത് സംബന്ധിച്ച് ഉത്തരവ് സർക്കാർ പുറത്തിറക്കി.