Kerala
KSRTC announces fare concession to tackle unauthorized long-distance private buses

കെ.എസ്.ആര്‍.ടി.സി ബസ്

Kerala

സർക്കാർ നയങ്ങൾ കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയാകുന്നു; ഇന്ധന സെസ് ഉണ്ടാക്കുന്നത് രണ്ട് കോടി രൂപയുടെ അധികഭാരം

Web Desk
|
7 Feb 2023 12:53 AM GMT

ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ കണക്ക് പ്രകാരം നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ കെ.എസ്.ആർ.ടി.സിയാണ് ഒന്നാമത്.

തിരുവനന്തപുരം: നഷ്ടം നികത്താൻ കെ.എസ്.ആർ.ടി.സി കഷ്ടപ്പെടുമ്പോഴും സർക്കാർ നയങ്ങൾ തിരിച്ചടിയാകുന്നു. ഇന്ധന സെസ് പിൻവലിച്ചില്ലെങ്കിൽ മാസം രണ്ട് കോടി രൂപയുടെ അധികഭാരമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുക. ബജറ്റ് ഗ്രാന്റ് ഇനത്തിൽ 100 കോടി രൂപ സർക്കാർ വെട്ടിക്കുറക്കുകയും ചെയ്തു. വിഷയങ്ങൾ ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ കണക്ക് പ്രകാരം നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ കെ.എസ്.ആർ.ടി.സിയാണ് ഒന്നാമത്. വരുമാനം 46 ശതമാനം വർധിച്ചിട്ടും രക്ഷയില്ല. ബൾക്ക് പർച്ചേഴ്‌സ് ഡീസലിന്റെ വില ഇന്ധന കമ്പനികൾ കുത്തനെ കൂട്ടിയപ്പോഴാണ് യാത്രാ ഫ്യുവൽസ് ഔട്ട്‌ലെറ്റുകൾ കൂടുതലായി ആരംഭിച്ച് സാധാരണ നിരക്കിൽ കെ.എസ്.ആർ.ടി.സി ഡീസലടിക്കാൻ തുടങ്ങിയത്. ഡീലർ കമ്മീഷൻ ഇനത്തിൽ 3.43 കോടി രൂപ അധിക വരുമാനവും മാസം കിട്ടും. സർക്കാർ ഇന്ധന സെസ് ഇനത്തിൽ രണ്ട് രൂപ കൂട്ടുമ്പോൾ കെഎസ്ആർടിസിയുടെ നഷ്ടം പിന്നെയും വർധിക്കും.

ബജറ്റ് ഗ്രാൻഡ് ഇനത്തിൽ 1000 കോടിയാണ് കെ.എസ്.ആർ.ടി.സിക്ക് നൽകിയിരുന്നെങ്കിൽ ഇത്തവണ അത് 900 കോടിയായി കുറഞ്ഞു. പകരം പ്ലാൻ ഫണ്ടിൽ 45 കോടി രൂപ അധികമായി ലഭിച്ചിട്ടുണ്ട്. ഇതിൽ 25 കോടി രൂപ ബസുകളുടെ നവീകരണത്തിനാണ്. 2022-23 സാമ്പത്തിക വർഷത്തേക്ക് 131 ഡീസൽ ബസുകൾ അശോക് ലൈലാന്റിൽനിന്ന് വാങ്ങുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. പഴഞ്ചൻ ബസുകൾ മാറ്റുന്നതു വഴി ഇന്ധന ക്ഷമത കൂടി കൂട്ടാനാകും.

Similar Posts