Kerala
CAA Protest representative image
Kerala

സി.എ.എ; പ്രക്ഷോഭക്കേസ് പിന്‍വലിക്കാതെ സര്‍ക്കാര്‍, ആകെ പിന്‍വലിച്ചത് 69 കേസുകള്‍

Web Desk
|
12 March 2024 8:12 AM GMT

ആകെയുള്ള 835 ല്‍ 732 ഉം ഗുരുതരമല്ലാത്ത കേസുകള്‍ എന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍

തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ആകെയുള്ള 835 കേസുകളില്‍ ഇതുവരെ പിന്‍വലിച്ചത് 69 കേസുകള്‍ മാത്രമാണ്. കേസുകളില്‍ 732 എണ്ണം ഗുരുതര സ്വഭാവമിലാത്തതെന്ന് കണ്ടെത്തിയതായും സര്‍ക്കാര്‍ നിയസഭയെ അറിയിച്ചിരുന്നു. അങ്ങനെയുള്ള കേസുകളെല്ലാം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കുകകയും ചെയ്തു.

എന്നാല്‍ മുഖ്യന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും കേസുകള്‍ പൂര്‍ണമായി പിന്‍വലിച്ചിട്ടില്ല. ഇതുവരെ ആകെ പിന്‍വിലച്ചത് 69 കേസുകള്‍ മാത്രമാണ്. ആകെയുള്ള 835 ല്‍ 732 ഉം ഗുരുതരമല്ലാത്ത കേസുകള്‍ എന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതില്‍ സിംഹഭാഗവും ഇതുവരെ പിന്‍വലിച്ചിട്ടില്ല.

പൗരത്വപ്രക്ഷോത്തോടൊപ്പം നിലനില്‍ക്കുന്ന സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷവും മറ്റു സംഘടനകളും ആവശ്യപ്പെട്ടു. പൗരത്വ പ്രക്ഷോഭ വിഷയത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടിലെത്തിലെടുത്ത എല്ലാ കേസുകളും സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Similar Posts