India
ഒമിക്രോൺ: ഡൽഹിയിൽ ക്രിസ്മസ് -പുതുവത്സരാഘോഷങ്ങൾക്ക് വിലക്ക്
India

ഒമിക്രോൺ: ഡൽഹിയിൽ ക്രിസ്മസ് -പുതുവത്സരാഘോഷങ്ങൾക്ക് വിലക്ക്

Web Desk
|
22 Dec 2021 12:26 PM GMT

നിലവിൽ ഡൽഹിയിൽ 57 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്

ഡൽഹിയിൽ ക്രിസ്മസ് -പുതുവത്സരാഘോഷങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തി. കോവിഡ് - ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിലാണ് ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി. ജില്ലാ അധികൃതരോടും പൊലിസിനോടും നിയമം കർശനമായി നടപ്പാക്കാനും നിത്യോന റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. മാർക്കറ്റിലെ വാണിജ്യ സംഘടനകൾ മാസ്‌കില്ലാതെ പ്രവേശിക്കുന്നത് തടയണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

നിലവിൽ ഡൽഹിയിൽ 57 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അപേക്ഷിച്ച് വലിയ വർധനവാണിത്. ഇന്ത്യയിലാകെ 213 ഒമിക്രോൺ കേസുകളാണുള്ളത്.

The government has banned Christmas and New Year celebrations in Delhi

Similar Posts