Kerala
muthapozhi boat
Kerala

മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ ഒഴിവാക്കാൻ നടപടി ആരംഭിച്ച് സർക്കാർ

Web Desk
|
2 Jun 2024 1:16 AM GMT

കനത്ത മഴയെ തുടർന്ന് മണൽ നീക്കം നിർത്തിവച്ചിരുന്നെങ്കിലും നിലവിൽ പണികൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: മുതലപൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഇടപെടൽ ആരംഭിച്ച് സർക്കാർ. പൊഴിയുടെ ആഴം കുറവായതാണ് നിരന്തരമായ അപകടങ്ങൾക്ക് കാരണമെന്നാണ് കണ്ടെത്തൽ. ഇതോടെ മണൽ നീക്കി പൊഴിയുടെ ആഴം കൂട്ടുന്ന നടപടികൾക്കാണ് തുടക്കമായത്. കനത്ത മഴയെ തുടർന്ന് മണൽ നീക്കം നിർത്തിവച്ചിരുന്നെങ്കിലും നിലവിൽ പണികൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

മത്സ്യത്തൊഴിലാളികൾക്ക് സുഗമമായി വള്ളം ഇറക്കാൻ നിലവിലെ പൊഴിയുടെ 3 മീറ്റർ ആഴം അഞ്ചു മീറ്റർ വരെ ആകണമെന്നാണ് സർക്കാരും അദാനിയും തമ്മിലുള്ള ധാരണ. വിഴിഞ്ഞം പോർട്ടിലേക്ക് കല്ല് കൊണ്ടുപോകുന്നതിന് വേണ്ടി പൊളിച്ച 150 മീറ്ററോളം വരുന്ന പുലിമുട്ട് പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചതായും അധികൃതർ പറഞ്ഞു. നിലവിൽ ജൂൺ 11ന് വരെയാണ് പുലിമുട്ട് പഴയ രീതിയിൽ പുനസ്ഥാപിക്കാനുള്ള കാലാവധി. അതിനുള്ളിൽ പണി അവസാനിച്ചില്ലെങ്കിൽ കാലാവധി നീട്ടി നൽകുമെന്ന് ബാർബർ അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.

Similar Posts