Kerala
സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് കൂട്ടി സർക്കാർ ഉത്തരവിറങ്ങി
Kerala

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് കൂട്ടി സർക്കാർ ഉത്തരവിറങ്ങി

Web Desk
|
29 Oct 2021 7:24 PM GMT

സൗകര്യമുള്ള എയ്ഡഡ് സ്‌കൂളിലും 20% വർദ്ധനവ്. മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങി.

പ്ലസ് വൺ സീറ്റ് കൂട്ടി സർക്കാർ ഉത്തരവിറങ്ങി. മുൻപ് 20 ശതമാനം സീറ്റ് കൂട്ടിയ 7 ജില്ലകളിൽ, ആവശ്യം അനുസരിച്ചു സർക്കാർ സ്‌കൂളിൽ 10 ശതമാനം സീറ്റ് കൂട്ടി. നേരത്ത സീറ്റ് കൂട്ടാത്ത 7 ജില്ലകളിലെ സർക്കാർ സ്‌കൂളിൽ 20 ശതമാനം സീറ്റ് കൂട്ടി. സീറ്റ് കൂട്ടിയിട്ടും പ്രശ്‌നം തീർന്നില്ലെങ്കിൽ സർക്കാർ സ്‌കൂളിൽ താൽക്കാലിക ബാച്ച് അനുവദിക്കും. സൗകര്യമുള്ള എയ്ഡഡ് സ്‌കൂളിലും 20 ശതമാനം വർദ്ധനവ്. മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങി.

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിലുള്ള പ്രവേശനം നവംബർ 1,2,3 തീയതികളിൽ നടക്കും. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള വർധിത സീറ്റിലേക്ക് സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ നവംബർ 5,6 തീയതികളിലായി സ്വീകരിച്ച് ട്രാൻസ്ഫർ അലോട്ട്‌മെന്റ് നവംബർ 9ന് പ്രസിദ്ധീകരിക്കും.

ട്രാൻസ്ഫർ അഡ്മിഷൻ നവംബർ 9,10 തീയതികളിൽ പൂർത്തീകരിക്കും. നവംബർ 15നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. ആവശ്യമുള്ള പക്ഷം താൽക്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് നവംബർ 17 ന് വിജ്ഞാപനം ചെയ്ത് അപേക്ഷകൾ നവംബർ 19 വരെ സ്വീകരിക്കുന്നതാണ്. പ്രവേശനം നവംബർ 22,23,24 തിയ്യതികളിലായി പൂർത്തീകരിക്കും.

Related Tags :
Similar Posts