Kerala
കൊല്ലം തുറമുഖത്തിന്റെ പ്രവർത്തനം കൂടുതല്‍ സജീവമാക്കാനൊരുങ്ങി സർക്കാർ
Kerala

കൊല്ലം തുറമുഖത്തിന്റെ പ്രവർത്തനം കൂടുതല്‍ സജീവമാക്കാനൊരുങ്ങി സർക്കാർ

Web Desk
|
11 Feb 2022 1:06 AM GMT

പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി മന്ത്രിമാരായ കെ എന്‍ ബാലഗോപാലും ജെ ചിഞ്ചുറാണിയും തുറമുഖം സന്ദർശിച്ചു

ചരക്ക് നീക്കത്തിനൊപ്പം വിനോദ സഞ്ചാര സാധ്യതകളും തുറന്ന് കൊല്ലം തുറമുഖത്തിന്റെ പ്രവർത്തനം കൂടുതല്‍ സജീവമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി മന്ത്രിമാരായ കെ എന്‍ ബാലഗോപാലും ജെ ചിഞ്ചുറാണിയും തുറമുഖം സന്ദർശിച്ചു.

അന്തര്‍ദേശീയ കപ്പല്‍ ഗതാഗതത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളടക്കം ക്രമീകരിച്ചാകും തുറമുഖത്തിൻ്റെ വികസനം യാഥർത്ഥ്യമാക്കുക. ഒപ്പം ആഭ്യന്തര യാത്രികര്‍ക്കുള്ള ഗതാഗതസൗകര്യങ്ങളും സുഗമമാക്കും. വികസനത്തിൻ്റെ ഭാഗമായി ആറ് എമിഗ്രേഷന്‍ കൗണ്ടറുകളുടെ നിര്‍മാണം മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാക്കും.

ഗതാഗതം തടസ്സമില്ലാതെ തുടരാൻ വേണ്ട രീതിയിൽ ആഴം കൂട്ടും കൂടാതെ വാര്‍ഫുകളുടെ നവീകരണവും ലക്ഷ്യമിടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയ്ക്കാവശ്യമായ സംവിധാനങ്ങളുടെ പൂര്‍ത്തീകരണമാണ് അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കുന്നത്. മന്ത്രിമാർക്ക് പുറമെ, എം. മുകേഷ് എം. എല്‍. എ. മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, തുടങ്ങിയവരും തുറമുഖം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.


Similar Posts