സില്‍വർലൈന്‍; ഏറ്റെടുക്കുന്ന ഭൂമിക്ക് ശേഷമുള്ള ഭാഗങ്ങള്‍ എന്തു ചെയ്യുമെന്ന് ഭൂവുടമകളോട് സർക്കാര്‍
|ബഫർ സോണിന് നഷ്ടപരിഹാരം നല്‍കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കെ ചോദ്യത്തില്‍ അവ്യക്തതയുണ്ട്
തിരുവനന്തപുരം: സില്‍വർലൈന്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് ശേഷമുള്ള ഭാഗങ്ങള്‍ എന്ത് ചെയ്യുമെന്ന് ഭൂവുടമകളോട് സർക്കാരിന്‍റെ ചോദ്യം .സാമൂഹിക ആഘാത പഠനത്തിന്‍റെ ഭാഗമായുള്ള ചോദ്യാവലിയിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയത്. ബഫർ സോണിന് നഷ്ടപരിഹാരം നല്‍കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കെ ചോദ്യത്തില്‍ അവ്യക്തതയുണ്ട്.
ഭൂമി സർക്കാറിന് നല്‍കാമെന്ന ഓപ്ഷനും ഉണ്ട്. 16 പേജുള്ള ചോദ്യാവലിയാണ് സാമൂഹിക ആഘാത പഠനത്തിനായി ഏജൻസികൾ നൽകുന്നത്. ഇതിൽ പുനരധിവാസം എന്ന തലക്കെട്ടിലാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചോദ്യമുള്ളത്. ബാധിക്കപ്പെടുന്ന വസ്തുവിന്‍റെ ശേഷം ഭാഗം നിങ്ങൾ എന്ത് ചെയ്യുമെന്നാണ് ചോദ്യം. രണ്ട് സാധ്യതകളും നൽകുന്നു. ഒന്ന് നില നിർത്താം. രണ്ട് സർക്കാരിന് വിട്ട് നൽകാം. ബഫർ സോണിൽ പോലും നഷ്ടപരിഹാരം ലഭിക്കില്ലെന്നിരിക്കെ സർക്കാരിന് ഭൂമി നൽകിയാൽ അതിന് നഷ്ടപരിഹാരം ലഭിക്കുമോയെന്നാണ് പദ്ധതി ബാധിതരുടെ ആശങ്ക. പുനരധിവാസ പദ്ധതികൾ എങ്ങനെ നടപ്പാക്കണമെന്ന് നിർദേശിക്കാനും സാമൂഹിക ആഘാത പഠനത്തിൽ അവസരമുണ്ട്.