Kerala
ചാൻസലറായി തുടരുന്ന കാര്യം ആലോചിക്കാൻ സമയം വേണമെന്ന് ഗവർണർ
Kerala

ചാൻസലറായി തുടരുന്ന കാര്യം ആലോചിക്കാൻ സമയം വേണമെന്ന് ഗവർണർ

Web Desk
|
11 Jan 2022 12:54 PM GMT

കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ നടപടിയിൽ ഖേദവും വേദനയുമുണ്ട്. അച്ചടക്കരാഹിത്യവും അക്കാദമിക് നിലവാരത്തകർച്ചയും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഗവർണർ പറഞ്ഞു.

സർവകലാശാലകളുടെ ചാൻസലറായി തുടരുന്ന കാര്യം ആലോചിക്കാൻ കുറച്ച് സമയം വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ നിലപാട് സ്വാഗതാർഹമാണ്. സർവകലാശാലകളിൽ ഒരു തരത്തിലുള്ള ഇടപെടലുകളും സമ്മതിക്കില്ല. കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ നടപടിയിൽ ഖേദവും വേദനയുമുണ്ട്. അച്ചടക്കരാഹിത്യവും അക്കാദമിക് നിലവാരത്തകർച്ചയും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഗവർണർ പറഞ്ഞു.

ഇടുക്കിയിലെ ക്യാമ്പസ് കൊലപാതകം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വിദ്യാസമ്പന്നമായ സമൂഹത്തിന് യോജിച്ചതല്ല ഇത്തരം കൊലപാതകം. സർവകലാശാലകൾ ഭാവി തലമുറയെ വാർത്തെടുക്കാനാണ്. ക്യാമ്പസുകളിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

Similar Posts