Kerala
the Guardian praises DYFI Kerala’s food parcel scheme
Kerala

ഡി.വൈ.എഫ്.ഐ 'പൊതിച്ചോറി'നെ പ്രശംസിച്ച് 'ദി ഗാര്‍ഡിയന്‍'

Web Desk
|
6 July 2023 4:03 PM GMT

40,000 പേർക്കാണ് പദ്ധതി പ്രകാരം ഡി.വൈ.എഫ്.ഐ ഭക്ഷണം നൽകുന്നത്. പദ്ധതി മാതൃകാപരമാണെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡി.വൈ.എഫ്.ഐ നൽകുന്ന ഹൃദയപൂർവം പൊതിച്ചോർ പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ. 40,000 പേർക്കാണ് പദ്ധതി പ്രകാരം ഡി.വൈ.എഫ്.ഐ ഭക്ഷണം നൽകുന്നത്. പദ്ധതി മാതൃകാപരമാണെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

2017 ൽ ആരംഭിച്ച പദ്ധതി പ്രകാരം ആഘോഷ ദിവസങ്ങൾ ഉൾപ്പെടെ വർഷത്തിൽ 365 ദിവസവും പൊതിച്ചോർ വിതരണം ചെയ്യുന്നുണ്ട്. പ്രാദേശിക അടിസ്ഥാനത്തിൽ സംഘടനാ നേതൃത്വം മുൻകൂട്ടി തയ്യാറാക്കുന്ന ലിസ്റ്റ് പ്രകാരം വളന്റിയർമാരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കുടുംബങ്ങളിൽ നിന്നുമാണ് ഭക്ഷണം ശേഖരിക്കുന്നത്.

വീട്ടുകാർ അവർക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനൊപ്പം ഒന്നോ രണ്ടോ പേർക്ക് കഴിക്കാനുള്ള ഭക്ഷണം അധികം പാചകം ചെയ്ത് നൽകിയാണ് പൊതിച്ചോർ പദ്ധതിയോട് സഹകരിക്കുന്നത്. അധിക ചിലവോ, പാചകത്തിനും വിതരണത്തിനുമായ കേന്ദ്രീകൃത സംവിധാനങ്ങളോ ഇല്ലാതെ സംസ്ഥാന വ്യാപകമായി ഇത്രയധികം ഭക്ഷണം അർഹരായവരിലേക്ക് എത്തിക്കുന്ന മാതൃകയുടെ സവിശേഷതയാണ് ഗാർഡിയൻ പ്രത്യേകമായി പരാമർശിക്കുന്നത്.

വാഴയിലയിൽ പൊതിഞ്ഞുവെക്കുന്ന ഭക്ഷണം വീടുകളിലെത്തി ഡി.വൈ.എഫ്.ഐ വളണ്ടിയർമാർ എത്തി ശേഖക്കുകയാണ് ചെയ്യാറ്. ഇങ്ങനെ ശേഖരിക്കുന്ന ഭക്ഷണപ്പൊതികൾ ആശുപത്രകളിലെത്തിച്ച് വിതരണം ചെയ്യും. ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിനപ്പുറം ജാതി മത വ്യത്യാസമില്ലാതെ മനുഷ്യർ ഭക്ഷണം കഴിക്കുന്ന സാഹചര്യമാണ് പൊതിച്ചോറിലൂടെ സാധ്യമാവുന്നതെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം ഗാർഡിയനോട് പറഞ്ഞു.

Similar Posts