Kerala
Kerala
ജോലിയിൽ തിരികെ പ്രവേശിക്കുന്നില്ല; അനധികൃത അവധിയിലുള്ളവരെ പുറത്താക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്
|26 Jun 2024 3:05 AM GMT
മഴക്കാലത്ത് പനിയടക്കമുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് തിരികെ പ്രവേശിക്കാൻ നിർദേശിച്ചത്
തിരുവനന്തപുരം: അനധികൃത അവധിയിലുള്ളവർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന സർക്കാർ നിർദേശം പാലിക്കാതെ ആരോഗ്യ പ്രവർത്തകർ. അനധികൃത അവധിയിലുള്ള 700 പേരിൽ തിരികെ പ്രവേശിച്ചത് 24 പേരാണ് .
ഒരുമാസം മുമ്പാണ് അനധികൃത അവധിയിലുള്ളവർ തിരികെ എത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. മന്ത്രി വീണാ ജോർജാണ് നിർദേശം നൽകിയത്. തിരികെ ജോലിയിൽ പ്രവേശിക്കാത്തവരെ പുറത്താക്കാനുള്ള നടപടികൾക്കൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. മഴക്കാലത്ത് പനിയടക്കമുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് തിരികെ പ്രവേശിക്കാൻ നിർദേശിച്ചത്.