സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയില്‍ വാദം കേള്‍ക്കുന്നത് ജൂലൈ അഞ്ചിലേക്ക് മാറ്റി
|സിദ്ദീഖ് കാപ്പന്റെ മാതാവ് കദീജക്കുട്ടി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
യു.എ.പി.എ ചുമത്തി ഉത്തര്‍പ്രദേശിലെ ജയിലിലുള്ള മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജി പരിഗണിക്കുന്നത് ജൂലൈ അഞ്ചിലേക്ക് മാറ്റിവെച്ചു. മഥുര കോടതിയുടേതാണ് നടപടി. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട് ഏഴു മാസമായി കാപ്പന് ജയിലിലാണെന്നും ഭീകരനെന്നപോലെ ചിത്രീകരിക്കുകയാണെന്നും കാപ്പന് ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരെ തെളിവുകളില്ലെങ്കിലും തടങ്കൽ ജീവിതം വിധിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും സിദ്ദീഖ് കാപ്പൻ പറഞ്ഞു. മാതാവ് മരിച്ചെന്നും മാധ്യമപ്രവര്‍ത്തകനുള്ള അവകാശം നിഷേധിച്ചതായും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡം അനുസരിച്ച് മാധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് കാപ്പന് കോടതിയെ അറിയിച്ചു.
സിദ്ദീഖ് കാപ്പന്റെ മാതാവ് കദീജക്കുട്ടി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹഥ്റാസിലെ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് പോകവെയാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.