Kerala
Kerala
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണം; ഇടപെട്ട് ദേശീയ വനിതാ കമ്മിഷൻ
|30 Aug 2024 10:12 AM GMT
ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു
തിരുവന്തപുരം: വിവാദങ്ങളിൽ നീറി പുകയുന്നതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെട്ട് ദേശീയ വനിതാ കമ്മിഷൻ. റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്നാണ് ദേശിയ വനിത കമ്മിഷന്റെ നിർദേശം നൽകിയത്.
ഇക്കാര്യം ആവശ്യപ്പെട്ട് കമ്മിഷൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ഹാജരാക്കണമെന്നാണ് നിർദേശം.