Kerala
Kerala
കെഎസ്ആർടിസിക്ക് തിരിച്ചടി; സ്വകാര്യബസുകൾക്ക് 140 കി.മീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി
|6 Nov 2024 7:46 AM GMT
സ്വകാര്യ ബസ് ഉടമകൾ സമർപ്പിച്ച ഹരജി അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്
കൊച്ചി: സ്വകാര്യ ബസ്സുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ബസ് ഉടമകൾ സമർപ്പിച്ച ഹരജി അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
മോട്ടോർ വെഹിക്കിൾ സ്കീം പ്രകാരമുള്ള വ്യവസ്ഥ നിയമപരമല്ലെന്ന്, സ്വകാര്യ ബസ്സുടമകളുടെ വാദം കോടതി അംഗീകരിച്ചു. 2020 സെപ്റ്റംബറിൽ ഇത് സംബന്ധിച്ച വ്യവസ്ഥകൾ പുറപ്പെടുവിച്ചിരുന്നെങ്കിലും ബന്ധപ്പെട്ട കക്ഷികളെ കേട്ട് അന്തിമ രൂപം നൽകിയിരുന്നില്ല.
140 കിലോമീറ്ററിലധികം ദൂരം സർവീസ് നടത്തുന്ന ബസ്സുകളുടെ പെർമിറ്റ് പൊടുന്നനെ പുതുക്കി നൽകാതിരുന്നത് മലയോര മേഖലയിൽ നിന്ന് നഗരത്തിലേക്കുൾപ്പെടെ സർവീസ് നടത്തുന്ന ബസുകളെയും പൊതുജനങ്ങളെയും ബാധിച്ചിരുന്നു. സ്കീം ഹൈക്കോടതി റദ്ദാക്കിയതോടെ, പ്രസ്തുത റൂട്ടുകളിൽ സർവീസ് നടത്താനിരുന്ന കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടിയായി.