Kerala
രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് നടത്തിയ എല്ലാ അന്വേഷണ വിവരങ്ങളും അറിയിക്കണമെന്ന് ഹൈക്കോടതി
Kerala

രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് നടത്തിയ എല്ലാ അന്വേഷണ വിവരങ്ങളും അറിയിക്കണമെന്ന് ഹൈക്കോടതി

Web Desk
|
1 March 2022 1:08 AM GMT

1999ൽ ഇടുക്കിയിൽ 530 വ്യാജ പട്ടയങ്ങൾ എങ്ങനെയാണ് നല്‍കാനായതെന്നും ആരാണ് ഇതിന് ഉത്തരവാദി എന്നും അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു

രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് നടത്തിയ എല്ലാ അന്വേഷണ വിവരങ്ങളും അറിയിക്കണമെന്ന് ഹൈക്കോടതി. 1999ൽ ഇടുക്കിയിൽ 530വ്യാജ പട്ടയങ്ങൾ എങ്ങനെയാണ് നല്‍കാനായതെന്നും ആരാണ് ഇതിന് ഉത്തരവാദി എന്നും അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള തീരുമാനം ചോദ്യം ചെയ്ത് ഇടുക്കി സ്വദേശിയായ എം.എം ജോസ് ഫയൽ ചെയ്ത ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള തീരുമാനത്തോടെ നിരവധി ഹരജികൾ കോടതിയിൽ എത്തുന്നത് ചൂണ്ടിക്കാട്ടിയാണ് വിശദാംശങ്ങൾ അറിയിക്കാൻ നിർദേശിച്ചിരിക്കുന്നത്. രവീന്ദ്രൻ പട്ടയത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മിറ്റിയുടെ കണ്ടെത്തലുകൾ വിശദീകരിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യണം. രണ്ട് പതിറ്റാണ്ട് മുന്‍പ് ഇത്തരത്തിൽ വ്യാജപട്ടയം നൽകിയതിന്‍റെ ഉത്തരവാദി ആരാണെന്നത് സംബന്ധിച്ച കണ്ടെത്തെലും അറിയിക്കണമെന്നാണ് നിർദേശം.

Similar Posts