Kerala
ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി
Kerala

ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

Web Desk
|
2 July 2021 7:01 AM GMT

കേസ് പ്രാരംഭഘട്ടത്തിലാണെന്നും കോടതി നിരീക്ഷിച്ചു.

ഐഷ സുൽത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസ് പ്രാരംഭഘട്ടത്തിലാണെന്നും കോടതി നിരീക്ഷിച്ചു. കേസിൽ അന്വേഷണം പുരോഗമിച്ചതിന്​ ശേഷം മാത്രമേ റദ്ദാക്കുന്നത്​ സംബന്ധിച്ച്​ തീരുമാനമെടുക്കുവെന്നും കോടതി വ്യക്​തമാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കി കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഈ ആവശ്യം കോടതി അനുവദിച്ചില്ല. കേസിന്‍റെ തുടരന്വേഷണത്തിന് തടസ്സമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ലെന്നുമായിരുന്നു ഐഷ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം, അന്വേഷണത്തിന്‍റെ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ഐഷ സുൽത്താനയെ വിവിധ ദിവസങ്ങളിലായി ​പൊലീസ്​ മണിക്കൂറുകൾ ചോദ്യം ചെയ്​തിരുന്നു. ഈ ചോദ്യം ചെയ്യലിൽ നിന്ന്​ ലഭിച്ച വിവരങ്ങളാണ്​ കോടതിക്ക്​ കൈമാറേണ്ടത്.

Similar Posts