നജീബ് കാന്തപുരത്തിനെതിരായ തെരഞ്ഞെടുപ്പ് ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി
|സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടിക്കെതിരെ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.പി.എം. മുസ്തഫയാണ് ഹരജി നൽകിയത്
കൊച്ചി: നജീബ് കാന്തപുരം എം.എല്‍.എക്കെതിരായ തെരഞ്ഞെടുപ്പ് ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി. സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടിക്കെതിരെ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.പി.എം. മുസ്തഫയാണ് ഹരജി നൽകിയത്.
ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന നജീബ് കാന്തപുരത്തിന്റെ തടസവാദം ഹൈക്കോടതി തള്ളി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം ജയിച്ചത്. പോസ്റ്റൽ വോട്ടുകൾ മുഴുവൻ എണ്ണാതിരുന്നതാണ് തന്റെ തോൽവിക്കിടയാക്കിയതെന്നാണ് മുസ്തഫയുടെ ആരോപണം.
എണ്ണാതിരുന്ന 348 പോസ്റ്റൽ വോട്ടുകളിൽ 300 വോട്ടെങ്കിലും തനിക്ക് കിട്ടുമായിരുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാതിരുന്നതിന് കാരണങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.