Kerala
നെല്ല് സംഭരിച്ച് തുക നൽകാത്തതിനെതിരെയുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Kerala

നെല്ല് സംഭരിച്ച് തുക നൽകാത്തതിനെതിരെയുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Web Desk
|
11 Sep 2023 2:30 AM GMT

കോടതി ഉത്തരവുണ്ടായിട്ടും കർഷകർക്ക് തുക നൽകാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു

കൊച്ചി: നെല്ല് സംഭരിച്ച് തുക നൽകാത്തതിനെതിരെ പാലക്കാട്ടെ നെൽകർഷകർ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോടതി ഉത്തരവുണ്ടായിട്ടും കർഷകർക്ക് തുക നൽകാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ന് കൂടുതൽ വ്യക്തത വരുത്താമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.

തുക എപ്പോൾ നൽകാനാകുമെന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ച് സർകാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും. ജസ്റ്റിസ് രാജാവിജയരാഘവന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

Similar Posts